രംഗസ്ഥലം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുകുമാർ സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രമാണ് ‘പുഷ്പ’ ചിത്രത്തിൽ ടോളിവുഡിന്റെ സ്വന്തം സ്റ്റൈലിഷ് താരമായ അല്ലു അർജ്ജുനാണ് നായകനാകുന്നത്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ചിത്രത്തിൽ വേറിട്ട കഥാപാത്രവുമായി എത്തുന്ന അല്ലുവിന്റെ പുതിയ മേക്കോവർ ഇപ്പോൾ സോഷ്യൽമീഡിയയിലും വൻ തരംഗമാണ്. ചിത്രത്തിൽ ഒരു ലോറി ഡ്രൈവറുടെ വേഷത്തിൽ ആണ് താരം എത്തുന്നത്.
അതേസമയം കന്നഡ താര സുന്ദരി രശ്മിക ആണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്, തമിഴ് താരം വിജയ് സേതുപതിയും ചിത്രത്തിൽ ഒരു വേഷം അഭിനയിക്കുന്നുണ്ട്. ഇതോടെ വൻ ആകാംക്ഷയിലാണ് താരങ്ങളുടെ ആരാധകലോകം.