സംവിധായകൻ സാം ഹാർഗ്രേവ് ഒരുക്കുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ‘എക്സ്ട്രാക്ഷൻ’. ഒരു മുഴുനീള ആക്ഷൻ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ക്രിസ് ഹെംസ്വർത്ത്, ഡേവിഡ് ഹാർബർ, മനോജ് ബാജ്പേയി, മാർക്ക് ഡൊണാറ്റോ, ഫേ മാസ്റ്റർസൺ, രൺദീപ് ഹൂഡ, പങ്കജ് ത്രിപാഠി, ഡെറക് ലൂക്ക് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോ റുസ്സോ ആണ്. ആന്റണി റുസ്സോ, ജോ റുസ്സോ, ക്രിസ് ഹെംസ്വർത്ത്, മൈക്ക് ലറോക്ക,എറിക് ജിറ്റർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഏപ്രിൽ 24ന് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.