കൊച്ചി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ നേതൃത്വമായി നല്കുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ പുകഴ്ത്തി സംവിധായകന് പ്രിയദര്ശന് രംഗത്ത്. “കേരളത്തിന്റെ ഫ്ലോറന്‍സ് നൈറ്റിംഗേല്‍’ എന്നാണ് പ്രിയദർശൻ മന്ത്രിയെ വിശേഷിപ്പിച്ചത്.
“കേരളത്തിലെ ഫ്ലോറന്‍സ് നൈറ്റിംഗേല്‍! ശ്രീമതി. കെ.കെ. ശൈലജ ടീച്ചര്‍, പലര്‍ക്കും പ്രചോദനം. ഞങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമം വളരെ പ്രശംസനീയമാണ്’. ഇങ്ങനെയായിരുന്നു പ്രിയദര്ശന് ഫേസ്ബുക്കിൽ കുറിച്ചത്.