സംവിധായകൻ സിദ്ധാര്‍ഥ് ശിവ ഒരുക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘വർത്തമാനം’. പാർവതി പ്രധാന നായികയാകുന്ന ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.
ഡെയ്ൻ ഡേവിസ്, സിദ്ദീഖ്, റോഷന് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്യാടന് ഷൌക്കത്താണ്.
രമേഷ് നാരായണന്, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.അളകപ്പന് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റർ ഷമീര്‍ മുഹമ്മദ് ആണ്.