തിരുവനന്തപുരം: നടൻ മോഹൻലാലിന് കോവിഡ് രോഗബാധയേറ്റതായി വ്യാജ പ്രചരണം നടത്തിയ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി സമീർ എന്നയാളെയാണ് പോലീസ് പിടികൂടിയത്.
മോഹൻലാലിന്റെ സിനിമയിലെ ഒരു ദൃശ്യം ഉൾപ്പെടുത്തി ” മോഹൻലാൽ കൊറോണ ബാധിച്ച് അന്തരിച്ചു” എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണമാണ് പ്രതി നടത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയെ പിടികൂടിയ കാര്യം കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആണ് പങ്കുവെച്ചത്.