ലോക്ക് ഡൗണിനിടയിൽ വീടിന് മുന്നില്‍ കൂട്ടം കൂടി നിന്നവരോട് അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന് റിയാസ് ഖാന് നേരെ ആള്‍ക്കൂട്ട ആക്രമണവും ഭീക്ഷണിയും. ചെന്നൈ പനൈയൂരിലെ അദ്ദേഹത്തിന്റെ വീടിന് സമീപമാണ് സംഭവം.
ഇക്കാര്യം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. കൊവിഡ് പശ്ചാത്തലത്തില്‍ നിലവിലെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചതോടെ ചെന്നൈ പനൈയൂരിലെ വീട്ടില്‍ കഴിയുകയായിരുന്നു റിയാസ് ഖാന്. അതിനിടെയായിരുന്നു സംഭവ വികാസങ്ങൾ.
പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹം തന്റെ വീടിന്റെ മതിലിന് പുറത്ത് പത്തിലേറെപ്പേര്‍ കൂട്ടം കൂടി നിൽക്കുന്നത് കണ്ടു. തുടർന്ന് അവരോട് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയിൽ ചിലർ റിയാസ് ഖാനുമായി തര്‍ക്കത്തിന് മുതിരുകയും അദ്ദേഹത്തെ മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കി കടന്നുകളയുമായുമായിരുന്നു. സംഭവത്തിൽ താരം പൊലീസിന് പരാതി നൽകി.