ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സീരിയൽ നടി ശാന്തിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വിശാഖപട്ടണത്താണ് സംഭവം. അസ്വഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
നിലത്തിരുന്ന് കട്ടിലിൻമേൽ ചാരിക്കിടക്കുന്ന വിധത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദിലെ വീട്ടിൽ ഒറ്റയ്ക്കാണ് ശാന്തി താമസിച്ചിരുന്നത്. എന്നാൽ നടിയെ പുറത്ത് കാണാത്തതിൽ സംശയം തോന്നിയ അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.