മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന് നായകനായി എത്തിയ ഏറ്റവും പുതിയ ത്രില്ലർ ചിത്രമാണ് ‘അഞ്ചാം പാതിരാ’. മിഥുന് മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ജനുവരി പത്തിന് പ്രദർശനത്തിന് എത്തിയ ചിത്രം തീയറ്ററുകളിൽ വൻ ഹിറ്റായിരുന്നു.
ചിത്രത്തിൻറെ ഒർജിനൽ സൗണ്ട് ട്രാക്ക്സ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ആഷിക് ഉസ്മാന് ആണ് ചിത്രം നിര്‍മിച്ചത്. ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സുശിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം നിർവഹിച്ചത് .