യുവ താരം അരവ് നഫീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘രാജ ഭീമ’. നരേഷ് സമ്പത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഷിമ നർവാൾ, ഒവിയ ഹെലൻ, യാഷിക ആനന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
കരുണ്ടേൽ രാജേഷ് തിരക്കഥ ഒരുക്കിയിരിക്കുന്നു. എസ് ആർ സതീഷ് കുമാർ ആണ് ചിത്രത്തിൻറെ ഛായഗ്രാഹകൻ. സുരഭി ഫിലിംസിന്റെ ബാനറിൽ എസ് മോഹൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.