പ്രണീത് യാരോൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘സീത ഓൺ ദി റോഡ്’. സ്ത്രീ കേന്ദ്രീകൃത പ്രമേയമാണ് ചിത്രം ചർച്ചചെയ്യുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ചിത്രത്തിൽ ഖതേര ഹക്കിമി, കൽപ്പിക ഗണേഷ്, ഗായത്രി ഗുപ്ത, നേസ ഫർഹാദി, ഉമാ ലിംഗയ്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ് അനന്ത ഛായാഗ്രാഹണം നിർവഹിക്കുന്നു. പ്രണൂപ് ജവഹറും പ്രിയങ്ക തതിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.