ലോക്ഡൗണ്‍ പശ്ചാത്തലത്തിൽ അടച്ചുപൂട്ടലിലായ റംബോ സര്‍ക്കസ് ജീവനക്കാർക്കും കലാകാരന്മാർക്കും ഭക്ഷണവും സാമ്പത്തിക സഹായവുമായി ബോളിവുഡ് നടന് കുനാൽ കപൂര്‍ രംഗത്ത്. റംബോ സര്‍ക്കസിന്റെ മാനേജറും ഉടമസ്ഥനുമായ സുജിത് ദിലിപാണ് താരത്തിന്റെ സഹായ ഇടപെടലിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
ലോക്ഡൗൺ ആയതോടെ കമ്പനിയിലെ സ്ത്രീകളും കുട്ടികളും മൃഗങ്ങളും അടങ്ങുന്ന സംഘമാണ് ബുദ്ധിമുട്ടുന്നതെന്നും സുജിത് ദിലിപ് വ്യക്തമാക്കി. ‘സര്‍ക്കസ് ക്യാമ്പില്‍ നിന്നും ആരും പുറത്തു പോയിട്ടില്ലെന്നും സാമൂഹിക അകലം പാലിച്ചാണ് കഴിയുന്നതെന്നും ദിലിപ് പറഞ്ഞു.
അതേസമയം നിലവിലെ സാഹചര്യത്തിൽ എന്‍ജിഒകള്‍ക്കും, തെരുവ് നായകള്‍ക്കും, റംബോ സര്ക്കസുകാര്ക്കുമായി 10 കോടി രൂപ കണ്ടെത്തിയതായും നടന് കുനാൽ കപൂര്‍ പിന്നീട് അറിയിച്ചു.