ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അരി വിതരണം ചെയ്ത് നടൻ യോഗി ബാബു

 

ലോക്ക് ഡൗണിന്റെ പ്രഖ്യാപനത്തോടെ പ്രതിസന്ധിയിലായവരിൽ ഒരുകൂട്ടരാണ് സിനിമാ നിർമ്മാണ മേഖലയിലെ ദിവസവേതനക്കാർ. പ്രതേകിച്ചും തമിഴ് സിനിമാമേഖലയിൽ കനത്ത പ്രതിസന്ധിയാണ് ഇത്തരക്കാർ നേരിടുന്നത്.

ദിവസ കൂലിക്കാരായ സിനിമാപ്രവർത്തകർക്ക് സഹായ ഹസ്തവുമായി രജനീകാന്ത്, അജിത്ത്, സൂര്യ, കാര്‍ത്തി, തുടങ്ങി നിരവധി താരങ്ങൾ സിനിമാ പ്രവർത്തക സംഘടനയായ ഫെഫ്‌സിക്ക് സഹായവുമായി എത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ യോഗി ബാബുവും സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്.

തമിഴ് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് 1250 ചാക്ക് അരിയാണ് യോഗി ബാബു വിതരണം ചെയ്തത്. ഈയടുത്തകാലത്ത് വിവാഹിതനായ യോ​ഗി ബാബുവിന്റെ വിവാഹ റിസപ്ഷന്‍ നടത്താൻ നിശ്ചയിച്ച ദിവസമായിരുന്നു തരത്തിന്റെ സഹായ പ്രവർത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!