സയൻസ് ഫിക്ഷൻ കഥയുമായി ‘ട്രിപ്പ്’

 

ഡെന്നിസ് മഞ്ജുനാഥ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ട്രിപ്പ്’. ചിത്രത്തിൽ യോഗി ബാബു, കരുണാകരൻ, സുനൈന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു സയൻസ് ഫിക്ഷൻ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.

മൊട്ട രാജേന്ദ്രൻ, വി ജെ രാകേഷ്, അതുല്യ ചന്ദ്ര, ലക്ഷ്മി പ്രിയ, വി ജെ സിദ്ധു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സിദ്ധു കുമാർ. സായ് ഫിലിം സ്റ്റുഡിയോ ബാനറിൽ എ. വിശ്വനാഥൻ, ഇ. പ്രവീൺ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!