അഭിനാനന്ദും സലീഷ് സുബ്രഹ്മണ്യവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘മങ്കി ഡങ്കി’. ശ്രീരാം കാർത്തിക്, യുവിന, എം ആർ കിഷോർ കുമാർ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
സൂരജ് എസ് കുറുപ്പ് ഈ ചിത്രത്തിനായി ഗാനങ്ങളും ബാക്ക് ഗ്രൗണ്ട സ്കോറും ഒരുക്കുന്നു. കൃഷ്ണനും റിസാൽ ജെയിനിയും യഥാക്രമം ഛായാഗ്രാഹകനും എഡിറ്ററുമാണ്. റൂബി ഫിലിംസിൻറെ ബാനറിൽ ഹഷീർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.