സംവിധായകൻ ഗൗതം മേനോൻ ഒരുക്കുന്ന വെബ് സീരീസായ ‘ക്വീൻ’നിന്റെ രണ്ടാം സീസൺ ഉടൻ എത്തുമെന്ന് റിപ്പോർട്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജീവിത കഥയാണ് ആദ്യ സീസണിൽ അവതരിപ്പിച്ചത്. അതിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
ഗൗതമും എഴുത്തുകാരൻ പ്രസാദ് മുരുകേശനും സംയുക്തമായി എംഎക്സ് പ്ലെയറിനായി ഒരുക്കിയ സീരീസ് ആണ് ക്വീൻ. എന്നാൽ ഇപ്പോൾ രണ്ടാം സീസൺ ഉടൻ എത്തുമെന്ന് ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം ആരാധകരും ആകാംക്ഷയിലാണ്.