മുംബൈ: കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്ത് പട്ടിണിയിലായ 45,000ഓളം പേര്‍ക്ക് ഭക്ഷണ വിതരണം നടത്തുകയാണ് ബോളിവുഡ് താരം സോനു സൂദ്. ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് താരത്തിന്റെ സത്പ്രവർത്തനം .
”നമ്മളില്‍ പലര്‍ക്കും ഭക്ഷണവും വീടുമൊക്കെയുണ്ട്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാത്തവരും ഉണ്ടാകും. അവരെ സഹായിക്കാനാണ് ശക്തി അന്നദാനം തുടങ്ങിയത്. കുറേ ആളുകളെ സഹായിക്കാന്‍ സാധിക്കും എന്ന് വിചാരിക്കുന്നു” സോനു സൂദ് പറയുന്നു.
നിലവിൽ അന്ധേരി, ജോഗേശ്വരി, ജുഹു, ബാന്ദ്ര, എന്നിവടങ്ങളിലാണ് അദ്ദേഹം ഭക്ഷണം വിതരണം നടത്തുന്നത്. എന്നാൽ കൊവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും താമസിക്കാനായി ഹോട്ടല്‍ വിട്ടു നല്‍കുമെന്നും താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.