ലോകം മുഴുവന്‍ ആരാധകരുള്ള സ്പാനിഷ് വെബ് സീരീസാണ് ‘മണി ഹൈസ്റ്’ അല്ലെങ്കിൽ ‘ല കാസ ഡേ പപ്പേൽ’. എന്നാൽ ഇപ്പോഴിതാ സീരിസിൽ അഭിനയിക്കുന്ന ഒരു താരത്തിനും കോവിഡ് ബാധിച്ചതായാണ് പുതിയ റിപ്പോർട്ട്.
സീരിസിലെ ഒന്നാം ഭാഗത്തിൽ ‘റഖ്വേല്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇറ്റ്സിയര്‍ ഇറ്റ്യൂനോ എന്ന സ്പാനിഷ് താരത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധയേറ്റതിനെ തുടർന്ന് രണ്ടാഴ്ചയായ് ചികത്സയിലാണ് താരം. 45കാരിയായ താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
”ആരും ഇതിനെ നിസാരമായി കാണരുതെന്നും, അത്ര നിസാരനല്ല കൊവിഡെ”ന്നും താരം പറഞ്ഞു. ”നിരവധി പേര് മരിച്ചു. ശാരീരികമായി മോശാവസ്ഥയിലുള്ളവരെ മരണം കൊണ്ടുപോകും. എല്ലാവരും സൂക്ഷിക്കണം. ഞാന്‍ സുഖം പ്രാപിച്ചുവരികയാണെ”ന്നും താരം വ്യക്തമാക്കി.