കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിമർശനമുന്നയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ തുറന്നടിച്ച് സംവിധായകൻ ആര് എസ് വിമല്‍ രംഗത്ത്.
പ്രതിപക്ഷനേതാവ് തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കോവിഡ് 19മായി ബന്ധപ്പെട്ട് ചെന്നിത്തല നടത്തിയ പത്രസമ്മേളവുമായി ബന്ധപ്പെട്ട ഒരു വിവരത്തിന്റെ പേരിലാണ് കുറിപ്പിടുന്നതെന്നും വിമല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
‘കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സ്വകാര്യ അമേരിക്കൻ കമ്പനിക്കു കൈമാറുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റാണ്’ എന്നും ആര് എസ് വിമല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാകുന്നുണ്ട്.