കോവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റിവെച്ചവിജയ് ചിത്രം ‘മാസ്റ്റർ’ന്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ട്രെയിലർ റിലീസ് തീയതി ഇതുവരെ പുറത്തുവന്നിലെങ്കിലും ലോക്ക് ഡൗണിന് ശേഷം ട്രെയ്ലർ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മാസ്റ്റർ. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന് സൂര്യനാണ്. .