കോളിവുഡിലെ ഹിറ്റ് സംവിധായകനെന്നാണ് ആറ്റ്ലിയെ ആരാധകരും സിനിമാ പ്രേമികളും വിശേഷിപ്പിക്കാറ്. അതേസമയം ഒരു നല്ല നിർമ്മാതാവ് കൂടിയാണ് അറ്റ്ലിയെന്നും അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
ആദ്യ സംരംഭം വിജയിച്ചതിന് പിന്നാലെ ഇപ്പോഴിതാ അദ്ദേഹം വീണ്ടും നിർമ്മാണ രംഗത്തേക്ക് എത്തിയിരിക്കുകയാണ്.
ആറ്റ്ലി നിർമിക്കുന്ന രണ്ടാമത്തെ ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് റിലീസ് ചെയ്യും. യുവ താരം അർജുൻ ദാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അതേസമയം അറ്റ്ലിയുടെ ഭാര്യ പ്രിയ അറ്റ്ലിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന. എ ഫോർ ആപ്പിൾ പ്രൊഡക്ഷൻസ് ബാനറിലൂടെയാണ് അറ്റ്ലി ഈ ചിത്രം അവതരിപ്പിക്കുക.