യുവ താരം വിഷ്ണു വിശാലിനെ നായകനാക്കി മുരളി കാർത്തിക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ത്രില്ലർ ചിത്രമാണ് ‘മോഹൻദാസ്’. ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
കെ എസ് സുന്ദരമൂർത്തി ചിത്രത്തിന് സംഗീതം നൽകും, വിഘ്നേഷ് രാജഗോപാലൻ ഛായാഗ്രഹണം കൈകാര്യം ചെയ്യും. ചിത്രത്തിന്റെ നിർമ്മാണവും നടൻ വിഷ്ണു വിശാൽ തന്നെയാണ് നിർവഹിക്കുന്നത്.
അതേസമയം രാജ്യത്ത് ലോക്ക് ഡൌൺ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ് കുറച്ചു കൂടി ബാക്കി നിൽപ്പുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.