വമ്പൻ ഹിറ്റിന്റെ റീമേക്കുമായി തെലുങ്ക് ചിത്രം ‘റെഡ്’

 

സംവിധായകൻ കിഷോർ തിരുമല ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രമാണ് ‘റെഡ്’. ആക്ഷൻ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രത്തിൽ രാം പോതിനേനി, നിവേത പെതുരാജ്, മാൽവിക ശർമ്മ, അമൃത അയ്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തെത്തി.

2019ൽ ഹിറ്റായ തമിഴ് ചിത്രമായ തഡത്തിന്റെ ഔദ്യോഗിക റീമേക്കാണ് ‘റെഡ്’. സംഗീതം മണി ശർമ. സമീർ റെഡ്ഡി ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നു. ശ്രീ ശ്രവന്തി മൂവീസിനു കീഴിൽ കൃഷ്ണ ചൈതന്യയും ശ്രവന്തി രവി കിഷോറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!