നാനി, സുധീർ ബാബു, നിവേദ തോമസ്, അദിഥി റാവു ഹൈദരി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘വി’. മോഹനകൃഷ്ണ ഇന്ദ്രഗന്തിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ജഗപതി ബാബു,വെന്നേല കിഷോർ,നാസർ, പ്രിയദർശി, ശ്രീനിവാസ് അവസരാല, അമിത് തിവാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന് അമിത് ത്രിവേദിയാണ് സംഗീതം നൽകുന്നത്. ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് പി. ജി. വിന്ദയാണ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു ആണ് ചിത്രം നിർമ്മിക്കുന്നത്.