തമിഴ് യുവ താരം വിജയ് ആൻറണി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തമിഴരസൻ’. നടൻ സുരേഷ് ഗോപി, രമ്യാ നമ്പീശൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.
ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ ഡ്രാമയയാണ് ഒരുക്കുന്നത്. പോലീസ് കഥാപാത്രമായാണ് വിജയ് ആന്റണി ചിത്രത്തിൽ അഭിനയിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്. എസ്എൻഎസ് മൂവിസാണ് ചിത്രം നിർമിക്കുന്നത്.