സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “മരട് 357”. അനൂപ് മേനോൻ, ധർമജജൻ, ഷീലു എബ്രഹാം, നൂറിന് ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
മരട് ഫ്ലാറ്റ് വിവാദവും ഫ്ലാറ്റിൽ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രത്തിൻറെ കഥയും, തിരക്കഥയും, സംഭാഷണവും ദിനേശ് പള്ളത്താണ്. ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി.
മനോജ് കെ ജയൻ, സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍, സാജില്‍, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.