‘ലൂസിഫര്‍’ തെലുങ്ക് റീമേക്കിൽ മെഗാസ്റ്റാർ ചിരഞ്ജീവി നയകനാകുന്നു

 

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രമെങ്ങും വന്‍വിജയമായതിലുപരി സോഷ്യൽമീഡിയകളിലടക്കം വൻ ചർച്ചക്കും പ്രശംസക്കും കാരണമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ തെലുങ്കിലേക്ക് റീമേക്ക് ചെയുന്നു എന്നതാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. ലൂസിഫറിൽ മോഹന്‍ലാല്‍ അഭിനയിച്ച ‘സ്റ്റീഫൻ നെടുമ്പള്ളി’ എന്ന ശക്തമായ കഥാപാത്രം തെലുങ്കിൽ അവതരിപ്പിക്കുക മെഗാസ്റ്റാർ ചിരഞ്ജീവിയാണെന്നാണ് വിവരം.

അതേസമയം, ആരൊക്കെയാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളെന്നോ സംവിധായകൻ ആരെന്നോ ഉള്ള യാതൊരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. രാംചരണ്‍ കൊനിഡേല പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ആയിരിക്കും ചിത്രമെത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!