രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ ആവശ്യപ്പെട്ട് സണ്ണി വെയ്ൻ 

കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ വീട്ടിൽ തുടരുകയാണ് സിനിമാ താരങ്ങൾ. അതേസമയം പലരും സഹായ സംഭാവനകളും ഇതിനോടകം രാജ്യത്തിന് നൽകിയിട്ടുമുണ്ട്. അതേസമയം രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ യുവാക്കളോട് ആവശ്യപ്പെട്ടാണ് മലയാളത്തിലെ യുവ താരം സണ്ണി വെയ്ൻ രംഗത്തെത്തിയത്.
അടുത്തിടെ എറണാകുളത്തെ ഒരു ആശുപത്രയിൽ രക്തദാനത്തിനെത്തിയതായിരുന്നു താരം. തുടർന്ന് അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വീഡിയോ പിന്നീട് സോഷ്യൽമീഡിയ ഏറ്റെടുകയുകയായിരുന്നു.
”ഞാൻ എറണാകുളം ലേയ്‍ക്ക് ഷോര്‍ ആശുപത്രയിലാണ് ഉള്ളത്. രക്തദാനവുമായി ബന്ധപ്പെട്ട കാര്യത്തിന് വന്നതായിരുന്നു. രക്തദാനത്തിന്റെ പ്രധാന്യത്തെ കുറിച്ചാണ് പറയുന്നത്. കൊവിഡ് ഭീതി മൂലം രക്തദാനത്തിന് തയ്യാറാകാത്ത രീതിയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ വളരെ അത്യാവശ്യമുള്ള ഓപ്പറേഷൻ മുടങ്ങുകയാണ്. പ്രത്യേകിച്ച് ക്യാൻസര്‍ ഓപ്പറേഷൻ”.
” എനിക്ക് യുവാക്കളോട് പറയാനുള്ളത്, രക്തദാനത്തിന് മുന്നോട്ടിറങ്ങേണ്ട ആവശ്യമുണ്ട്. ലേക്ക് ഷോര്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കുമായി ബന്ധപ്പെടാനുള്ള നമ്പര്‍ പറയാം.  70348554419. മറ്റു ആശുപത്രികളിളെ ബ്ലഡ് ബാങ്കുകളായി ബന്ധപ്പെടാൻ എറണാകുളം നോര്‍ത്ത് എഎസ്ഐ വിനോദ് കൃഷ്‍ണയുടെ നമ്പറില്‍ ( 7012711744) വിളിക്കാ”മെന്നും സണ്ണി വെയ്‍ൻ വീഡിയോയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!