സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാക്ക് ആൻഡ് ജില്’. കാളിദാസ് ജയറാമും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സ്റ്റിൽ പങ്കുവെച്ചിരിക്കുകയാണ് കാളിദാസ് ജയറാം.
ചിത്രത്തിലെ ഗാനരംഗത്തിൽ മഞ്ജു വാര്യര്‍ക്ക് ഒപ്പമുള്ള ചിത്രമാണ് കാളിദാസ് ജയറാം ഷെയര്‍ ചെയ്തിരിക്കുന്നത്. ബേസില്‍ ജോസഫും അജു വര്‍ഗീസും ഒപ്പമുണ്ട്. ഇത് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.