മദ്യക്കുപ്പികൾ നിരത്തിവെച്ച് കാമ്യ പഞ്ചാബി; ഫോട്ടോ വൈറൽ

 

ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു താരമാണ് കാമ്യ പഞ്ചാബി. അതേസമയം താരം സോഷ്യൽമീഡിയയിലും സജീവമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരത്തിന്റെ ചിത്രമാണ് വൈറലാകുന്നത്.

വിസ്കിയും വൈനും വോഡ്കയുമടക്കം മുമ്പിൽ നിരത്തിവെച്ചിരിക്കുന്ന ചിത്രമാണ് കാമ്യപങ്കു വെച്ചത്. ”പറഞ്ഞോളൂ എത്ര നാള്‍ വരെയാണ് ലോക്ഡൗണ്‍?” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം ഷെയർ ചെയ്തത്.

”ഞാന്‍ ഇവയൊന്നും കുടിക്കില്ല, ഇത് കുടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല… കാഴ്ച ആസ്വദിക്കൂ, വിഷമിക്കരുത് സുഹൃത്തേ” എന്നും കൂടി താരം ചിത്രത്തിനൊപ്പം എഴുതിരിക്കുകയാണ്. ഇരുപതിനടുത്ത് മദ്യ കുപ്പികളാണ് താരം നിരത്തി വച്ചിരിക്കുന്നത്. ഇതിന് പിന്നാലെ കമന്റുകളുടെ വൻ പ്രവാഹമാണ് ഫോട്ടോക്ക് ഇപ്പോൾ ലഭിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!