വിഷു ആശംസകൾ പങ്കുവെച്ച് നടൻ മോഹൻലാൽ. ”ഭീതിയൊഴിഞ്ഞ ഐശ്വര്യ ദിനങ്ങള്‍ക്കായി ഇത്തവണ വിഷുവിന് വീട്ടിലിരിക്കാമെ”ന്നാണ് താരം കുറിച്ച വിഷു സന്ദേശം. ഫേസ്ബുക്കില്‍ വീഡിയോ സന്ദേശമായാണ് താരം ആശംസകൾ പങ്കുവെച്ചത്.
‘വിഷു ആഘോഷിക്കേണ്ട നാം ഒരു വലിയ മഹാമാരിയെ അതിജീവിക്കാനുള്ള ജാഗ്രതയിലും പരിശ്രമത്തിലുമാണ്. ഇത്തവണ വിഷു നമുക്കെല്ലാം കാത്തിരിപ്പിന്റേതും പ്രാര്‍ഥനയുടേതുമാണ്. കണി കാണാന്‍ പുലര്‍ച്ചെ കണ് തുറക്കുമ്പോള്‍ അതാവട്ടെ നമ്മുടെ മനസ്സില്‍” എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
‘വിഷുവെനിക്കെന്നും പ്രിയപ്പെട്ടവള്‍’ എന്നാരംഭിക്കുന്ന മധുസൂദനന് നായരുടെ കവിതയ്ക്കൊപ്പമാണ് താരം വിഷു ആശംസ സന്ദേശം പങ്കുവെച്ചത്.