നെറ്റ്ഫ്ലിക്സില്‍ ട്രെന്‍ഡിങായ ,പ്രമുഖ താരങ്ങളടക്കം നിരവധി ആരാധകരുള്ള സ്പാനിഷ് വെബ് സീരിസാണ് മണി ഹീസ്റ്റ്. മണി ഹീസ്റ്റിലെ പ്രൊഫസറായ സെര്‍ജിയോ മാര്‍ക്വിനയുടെ ലുക്കിലുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന് ജയസൂര്യ.സീരിസിന്റെ പോസ്റ്ററാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. അതില്‍ പ്രൊഫസറുടെ വേഷത്തില്‍ ജയസൂര്യയുടെ മുഖമാണ് കാണുന്നത്. കൃത്യമായി ചേരുന്നുണ്ടെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
‘എന്റെ സ്വപ്നം ഭാഗികമായി തന്റെ വരയിലൂടെ സാക്ഷാത്കരിച്ച് താമിര്‍’ എന്നാണ് ജയസൂര്യ ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. ജയേട്ടാ, കേരളാ മോഡല്‍ മണി ഹീസ്റ്റ് പ്രതീക്ഷിക്കാമോ?, നിങ്ങളുടെ കയ്യില്‍ ഈ വേഷം ഭദ്രമാണ് തുടങ്ങിയ പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നത്.