ഗോൾഡൻ ഗ്ലോബ് പുരസ്കാര ജേതാവായ ഹോളിവുഡ് നടൻ ബ്രിയൻ ഡെന്നി അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ന്യൂഹെവനിൽ വച്ചായിരുന്നു ബ്രിയൻ മരിച്ചത്.
മികച്ച അഭിനേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് ഹോളിവുഡ് നടൻ സിൽവെസ്റ്റർ സ്റ്റാലോൺ ട്വിറ്ററിൽ കുറിച്ചു. ഇരുവരും ഒരുമിച്ച് റാംബോ സീരീസിൽ അഭിനയിച്ചിരുന്നു. ഫസ്റ്റ് ബ്ലഡ് എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടി. മികച്ച ശബ്ദവും അഭിനയ സിദ്ധിയുംകൊണ്ട് വ്യത്യസ്തനായ താരമായിരുന്നു ബ്രിയൻ ഡെന്നി. ആറ് തവണ എമ്മി നാമനിർദേശവും ലഭിച്ചിട്ടുണ്ട്. ടോണി അവാര്‍ഡും കരസ്ഥമാക്കി. താരം 40തോളം സിനിമകൾ അഭിനയിച്ചു.