ട്രോളന്മാർക്ക് ചുട്ടമറുപടിയുമായി സൊനാക്ഷി സിന്‍ഹ

ട്രോളുകള്‍ക്കും മീമുകള്‍ക്കും കൃത്യമായ മറുപടികള്‍ കൊടുക്കുന്ന ഒരാളാണ് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. ഇത്തവണ വീണ്ടും തന്നെ ട്രോളാന്‍ വന്ന ആള്‍ക്ക് തക്ക മറുപടി കൊടുത്തിരിക്കുകയാണ് താരം.ഒരിക്കല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗാ ക്രോര്‍പതിയുടെ 11-ാം സീസണില്‍ സോനാക്ഷി പങ്കെടുത്തിരുന്നു. രാമായണവുമായി ബന്ധപെട്ട ചോദ്യത്തിന് നടി സഹായം തേടുകയായിരുന്നു. പിന്നീട് ട്രോളന്മാര്‍ക്ക് സോനാക്ഷിയും രാമായണവും ഒരു നിത്യസംഭവമായി.

അവസാനമായി നടി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ചോദ്യോത്തരത്തിന്റെ ഇടയിലാണ് ഒരാള്‍ സോനാക്ഷിയോട് വീണ്ടും രാമായണത്തിലെ കാര്യം ചോദിച്ചത്. സഞ്ജീവനി ചെടി ആരാണ് കൊണ്ടുവന്നത് എന്നതായിരുന്നു ഒരാളുടെ ചോദ്യം.

ഉത്തരമായി സോനാക്ഷി ഹനുമാന്‍ ഗന്ധമര്‍ദ്ധന്‍ പര്‍വതം പിടിച്ചുകൊണ്ടുനില്‍ക്കുന്ന പടമാണ് പോസ്റ്റ് ചെയ്തത്. എന്നിട്ട് അതിനോടൊപ്പം തന്നെ ഇങ്ങനെയും എഴുതി, ‘നിങ്ങളില്‍ പലര്‍ക്കും രാമായണത്തില്‍ ഒത്തിരി സംശയങ്ങളുണ്ടെന്ന് തോന്നുന്നു. ദയവായി എല്ലാവരും ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്ന രാമായണം പോയി കാണൂ. നിങ്ങളുടെ എല്ലാവരുടെയും സംശയങ്ങള്‍ക്ക് മറുപടി കിട്ടും. ജയ് ബജ്‌രംഗ് ബലി’

ഈ പ്രതികരണത്തിലൂടെ സോനാക്ഷി മറുപടി നല്‍കിയത് ദൂരദര്‍ശന്റെ ട്വീറ്റിന് കൂടിയാണ്. കഴിഞ്ഞ ദിവസം ഹനുമാന്‍ ആര്‍ക്ക് വേണ്ടിയാണ് സഞ്ജീവനി കൊണ്ടുവരാന്‍ പോയത് എന്ന ചോദ്യം ദൂരദര്‍ശന്റെ പേജില്‍ പോളായിട്ട് ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!