വെയിലിന്റെ പുതിയ പോസ്റ്റര്‍ കണ്ടപ്പോള്‍ ആരാധകര്‍ ആവേശഭരിതരായിരിക്കുകയാണ്.ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു വെയില്. നിര്‍മ്മാതാക്കളുമായുണ്ടായ വാക്ക് തര്‍ക്കങ്ങള്‍ ഷെയ്നിനെതിരെ വിലക്ക് വീഴുക വരെയെത്തിച്ചിരുന്നു. ഒടുവില്‍ ഷെയ്ന് നഷ്ടപരിഹാരത്തുക നല്‍കിയതോടെ പ്രശ്നങ്ങളെല്ലാം ഒത്തു തീര്‍ന്നിരുന്നു.
ഇരുട്ടില്‍ പുകവലിക്കുന്ന ഷെയ്നിന്റെ ചിത്രമാണ് പോസ്റ്ററില്‍. നവാഗതനായ ശരത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. ഷെയ്നിനൊപ്പം ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. ഗുഡ്വില് എന്റര്ടെയിന്മെന്റ്സ് ആണ് വിതരണം.
കൊറോണ വൈറസ് ഭീതിയും ജാഗ്രതയും അകന്നാല്‍ എത്രയും പെട്ടെന്ന് സിനിമ തീയേറ്ററുകളിലെത്തണമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.