നയൻസിന്റെ പഴയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വർഷങ്ങൾക്ക് മുൻപുള്ള നയൻതാരയുടെ ചിത്രങ്ങൾ ഏറ്റെത്തിരിക്കുകയാണ് ആരാധകരിപ്പോൾ.അനില ജോസഫ് എന്ന ബ്യൂട്ടിഷനാണ് ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങൾ‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മാസികയുടെ ഫോട്ടോഷൂട്ടിന് വേണ്ടിയാണ് അനില നയൻതാരയെ ഒരുക്കിയത്. ലേഡി സൂപ്പർ സ്റ്റാറിനെ ഒരുക്കാൻ സാധിച്ചത് ഭാ​ഗ്യമായി കരുതുന്നുവെന്ന് അനില കുറിച്ചു.

മലയാളവും തമിഴകവും കീഴടക്കി ഡയാന മറിയം കുര്യന്‍ എന്ന നയന്‍താര സിനിമാ യാത്ര തുടങ്ങിയിട്ട് പതിനേഴ് വര്‍ഷം പിന്നിടുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു നയൻതാരയുടെ അരങ്ങേറ്റം. പിന്നീട് വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴ് സിനിമയിൽ ചേക്കേറി.

തമിഴിൽ ​ഗ്ലാമർ വേഷങ്ങളിലാണ് നയൻതാര പിന്നീട് പ്രത്യക്ഷപ്പെട്ടത്. തമിഴിലെ സൂപ്പർതാരങ്ങളുടെ സിനിമയിൽ നായികയായി. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ഞാനും റൗഡി താൻ എന്ന ചിത്രമാണ് നയൻസിന്റെ തലവര മാറ്റിയെഴുതിയത്. പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ അവർ തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!