ലോക്ക്ഡൗണില്‍ ബോളിവുഡ് നടി അനുഷ്ക ശര്‍മ വിവിധ തരം വിനോദങ്ങളിലാണ്. ബോര്‍ഡ് ഗെയിമുകള്‍ കളിച്ചും ഭര്‍ത്താവും ക്രിക്കറ്റ് കളിക്കാരനുമായ വിരാട് കോഹ്ലിയുമായി തമാശകള്‍ കാണിച്ചുമെല്ലാമാണ് അനുഷ്ക തന്റെ ഒഴിവു സമയങ്ങള്‍ ആനന്ദകരമാക്കുന്നത്.
വീട്ടില്‍ അച്ഛനും അമ്മയും വിരാടിനോടുമൊപ്പം ലൂഡോ കളിക്കുന്ന തിരക്കിലാണ് അനുഷ്ക. തോല്ക്കാറായി നില്ക്കുന്ന അവസ്ഥയുടെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചിരിക്കുകയാണ് നടി. പക്ഷേ ഇതിന് രസകരമായ കാരണം പറയുകയാണ് അനുഷ്ക.
കളി ജയിക്കാറായ അവസ്ഥയിലാണ് വിരാട്. അച്ഛനും അമ്മയും ഏറെ കുറെ കളിയില്‍ പുരോഗമിച്ചും നില്ക്കുമ്പോള് അനുഷ്കയുടെ മാത്രം എല്ലാ കരുക്കളും വീട്ടില്‍ തന്നെയാണ്. എന്നാല്‍ താന്‍ തോറ്റിട്ടില്ലെന്നാണ് നടിയുടെ വാദം.’ഞാന്‍ തോറ്റതല്ല. ഞാന്‍ വീട്ടിലിരുന്ന് സമൂഹ അകലം പാലിക്കുകയാണ്’ -എന്നാണ് സ്ക്രീന്‍ഷോട്ടിനൊപ്പം അനുഷ്ക കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കുടുംബവുമൊത്ത് മോണോപോളി കളിക്കുന്നതിന്റെ ഫോട്ടോ അനുഷ്ക പങ്കുവെച്ചിരുന്നു. ‘കുടുംബത്തിനൊപ്പം നല്ല നിമിഷങ്ങള്‍ ചെലവഴിക്കാന്‍ കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താം’ -എന്നാണ് അന്ന് അനുഷ്ക ഫോട്ടോയ്ക്ക് നല്കിയ അടിക്കുറിപ്പ്.