എം.ക്യൂ.എം ലീഡർ ബോളിവുഡ് താരം ആമീർ ഖാനെയാക്കി ;ചാനലിന് അബദ്ധം പിണഞ്ഞു

പാകിസ്താൻ രാഷ്ട്രീയ സംഘടനയായ എം.ക്യൂ.എം ലീഡർ അമീർ ഖാന്റെ ചിത്രത്തിന് പകരം ബോളിവുഡ് താരം ആമീർ ഖാന്റെ ചിത്രം ഉപയോ​ഗിച്ച് പാകിസ്താൻ ചാനൽ. കഴിഞ്ഞ ദിവസമാണ് ചാനലിന് വലിയ അബദ്ധം പിണഞ്ഞത്. കൊലപാതകക്കേസിൽ എം.ക്യൂ.എം ലീഡർ അമീർ ഖാനെ കുറ്റവിമുക്തനാക്കിയ വാർത്തയിലാണ് നടൻ ആമീർ ഖാന്റെ ചിത്രം ഉപയോ​ഗിച്ചത്.

പാക് മാധ്യമ പ്രവർത്തകയായ നെെല ഇനയാതാണ് ചാനലിന് സംഭവിച്ച അബദ്ധം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. ”കൊലപാതകക്കേസിൽ എം.ക്യൂ.എം ലീഡർ അമീർ ഖാനെ കുറ്റവിമുക്തനാക്കി. കഴിഞ്ഞ 17 വർഷമായി നടൻ ആമീർ ഖാൻ പാകിസ്താനിൽ ഉണ്ടായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു”- നെെല ഇനയാത് ട്വീറ്റ് ചെയ്തു.

സംഭവം വെെറലായതോടെ ചാനലിനെതിരേ വിമർശനവുമായി ഒട്ടനവധി പേർ രം​ഗത്തെത്തി. പാക് ചാനലിലെ കളിയാക്കി രസകരമായ ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!