താപ്സി പന്നുവിന്റെ പഴയ ഫോട്ടോ കള്കഷനിലെ ഏറ്റവും പുതിയ ഫോട്ടോയാണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സിഖ് കല്യാണ പെണ്ണിന്റെ വേഷത്തിലിരിക്കുന്ന ഫോട്ടോയാണ് നടി പങ്കുവെച്ചിരിക്കുന്നത്.2018-ല്‍ പുറത്തിറങ്ങിയ അനുരാഗ് കശ്യപ് സിനിമയായ ‘മന്മര്സിയാനി’ലെ ഒരു രംഗമാണിതെന്നാണ് താപ്സി പറയുന്നത്. തന്റെ ഷോട്ടിനായി കാത്തിരിക്കുമ്പോള്‍ ആരോ പകര്‍ത്തിയ ചിത്രമാണ്. പീച്ച് കളര്‍ സല്‍വാര്‍ കമ്മീസ് ഇട്ട് വധുവിന്റെ ആഭരണങ്ങളെല്ലാം അണിഞ്ഞ് അതിസുന്ദരിയാണ് താപ്സി ഫോട്ടോയില്‍. ഈ സമയത്ത് താന്‍ എന്താണ് ആലോച്ചികൊണ്ടിരുന്നത് എന്നാണ് താപ്സി അടിക്കുറിപ്പില്‍ വിശദീകരിക്കുന്നത്.
‘ഇന്റര്‍വെല്ലിന് തൊട്ടുമുന്‍പുള്ള രംഗമാണിത്. ഈ സിനിമയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന്. കുറച്ചു സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഒത്തിരി പ്രാവശ്യം ഞാന്‍ വധുവിന്റെ വേഷം അണിഞ്ഞുകഴിഞ്ഞു. എന്നാല്‍ ഗുരുദ്വാരയില്‍ ഇതാദ്യമാണ്. കുടുംബത്തിലെ ആരുടെയെങ്കിലുമോ സുഹൃത്തുകളുടെയോ കല്യാണങ്ങള്‍ മാത്രമാണ് ഗുരുദ്വാരയില്‍ അടുത്തുനിന്ന് കണ്ടിട്ടുള്ളത്. അവിടെ ഇരിക്കുമ്പോള്‍ എന്റെ മനസ്സിൽ ഒറ്റ ചിന്ത മാത്രമായിരുന്നു. ഇതെല്ലാം കഴിയുമ്പോള്‍ കഡാ പ്രസാദം കിട്ടുമോ ഇല്ലയോ!’ ഇതാണ് താപ്സി ഫോട്ടോയുടെ കൂടെ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്.