ഉണ്ണി മുകുന്ദൻ ലോക്ക് ഡൗൺ നാളുകൾ പലവിധത്തിൽ ഉപയോഗപ്പെടുത്തുകയാണ് . ജനത കർഫ്യു ദിനത്തിൽ ആരാധകരുമായി സംവദിക്കാൻ ഉണ്ണി മുകുന്ദൻ സമയം നീക്കി വച്ചു. ഇപ്പോഴും ആരാധകർ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഉണ്ണി മറുപടി നൽകുന്നുണ്ട്.
ഇതിനിടയിൽ മരട് സിനിമക്കായി ഉണ്ണി ഹിന്ദിയിൽ വരികളെഴുതി. വീട്ടിലിരുന്ന ഗിറ്റാർ പൊടിതട്ടിയെടുത്ത് ഈണമിട്ടു. വീടിനുള്ളിലെയും ചുറ്റുപാടിലെയും കാഴ്ചകളിലും സൗകര്യങ്ങളിലും സന്തോഷം കണ്ടെത്തുന്ന ഉണ്ണി മുകുന്ദനെയാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ കാണാനാവുക.
പക്ഷെ ഇപ്പോൾ ഉണ്ണി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇംഗ്ളീഷിലെ സംഭാഷണങ്ങളുള്ള ഒരു വീഡിയോ. “നിങ്ങൾ ആരെന്നോ എന്തെന്നോ, എനിക്കറിയില്ല.. പക്ഷെ എന്റെ കയ്യിൽ പണമില്ല…” എന്ന് പറഞ്ഞാണ് ഉണ്ണി തുടങ്ങുന്നത്. ദുരൂഹതയുടെ സ്വരമാണ് ആ കോൾ നിറയെ. എന്നാൽ അവസാനം വരെ കേൾക്കുന്ന ആൾക്ക് മാത്രമേ ആ സംഭാഷണത്തിന്റെ പിന്നിലെ രഹസ്യം മനസ്സിലാക്കാൻ സാധിക്കൂ