ലോക്ക്ഡൗണ്‍ നാളിൽ വീട്ടുവളപ്പില്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി അനുശ്രീ ഫെയ്സ്ബുക്കിൽ പങ്കുവച്ചതിന് പിന്നാലെ കമന്റ് ബോക്സിൽ രൂക്ഷ വിമർശനവുമായി ചിലർ രംഗത്തെത്തി. അനുശ്രീയുടെ വസ്ത്രധാരണമാണ് അവരെ ചൊടിപ്പിച്ചത്.സിനിമയിൽ നാടൻ വേഷങ്ങളിൽ ചെയ്യുന്ന അനുശ്രീയ്ക്ക് മോഡേൺ വസ്ത്രങ്ങൾ യോജിക്കുന്നില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം.
ഇതിനിടെ ഈ വസ്ത്രം മഹാ ബോറാണെന്നായിരുന്നു ഒരു യുവതി കമന്റ് ചെയ്തു. അതിന് അനുശ്രീ നൽകിയ മറുപടി ഇങ്ങനെ താങ്കൾ നല്ല വസ്ത്രം ധരിച്ചോളൂ. അനുശ്രീയുടെ മറുപടിയിൽ വന്നതോടെ അവർ ഇങ്ങനെ കുറിച്ചു, ‘ചേച്ചി നിങ്ങളെ ഇങ്ങനെയുള്ള വസ്ത്രത്തിൽ കണ്ടിട്ടില്ല അതുകൊണ്ടു പറഞ്ഞതാ. ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ ഇങ്ങനെ കണ്ടപ്പോൾ ഇഷ്ടമായില്ല.’
യുവതിക്ക് വീണ്ടും മറുപടിയുമായി അനുശ്രീയെത്തി, ‘എപ്പോഴും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാൽ മാത്രം പറ്റില്ലല്ലോ. ഞാൻ ചെയ്ത കഥാപാത്രങ്ങൾ കാരണം നിങ്ങൾക്ക് അങ്ങനെ തോന്നുന്നതാ. പക്ഷേ എപ്പോഴും അങ്ങനെ പറ്റില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.’
അനുശ്രീയെ പിന്തുണച്ചും ഒട്ടനവധി പേർ രംഗത്ത് വന്നിട്ടുണ്ട്. വസ്ത്രധാരണം തികച്ചും വ്യക്തിപരമാണെന്നും മറ്റൊരാളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും അവർ കുറിച്ചു