എല്ലാ താരങ്ങളെപ്പോലെ തന്നെ ലോക്ഡൗണില്‍ രസകരങ്ങളായ സോഷ്യല്‍മീഡിയ പോസ്റ്റുകളുമായി ഹരീഷ് കണാരനും സജീവമാകുന്നു.മൊട്ടയടിച്ച തന്റെ പുതിയ രൂപമാണ് ഹരീഷ് ഇപ്പോള്‍ പങ്കുവെക്കുന്നത്.
‘മൊട്ടയടിച്ചു, വരുന്ന വഴി ഒരു കൊമ്പന് സ്രാവിനേയും പിടിച്ചു’ എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. എന്നാല്‍ കൈയിലെ മത്സ്യത്തെ സ്രാവെന്നു വിളിച്ചതിന് ആരാധകര്‍ നടനെ ട്രോളുന്നുണ്ട്. ‘ഇതാണോ സ്രാവെ’ന്നും ‘ഒരൊറ്റ തള്ളാ’ എന്നെല്ലാമാണ് കമന്റുകള്‍.
ലോക്ഡൗണില്‍ മക്കളുടെ ബാേറടി മാറ്റാന്‍ ഹരീഷ് കണാരന് അവര്‍ക്ക് കളിക്കാന്‍ കുഞ്ഞുവീടുണ്ടാക്കികൊടുത്തിരുന്നു. അച്ഛനും മക്കളും വീട്ടിലിരിക്കുന്ന ചിത്രങ്ങളും ഹരീഷ് പങ്കുവെച്ചിരുന്നു.