രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ യൂട്യൂബ് ചാനലുമായി ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ. ചാനലിലെ ആദ്യ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. കോവിഡ് കാലത്ത് ജനങ്ങൾക്കായുള്ള ബോധവത്കരണ ഗാനമാണ് താരത്തിന്റെ ആദ്യ വീഡിയോ.
വേറെയുമുണ്ട് ഇതിന് പ്രത്യേകതകൾ. പ്യാർ കരോന എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും താരം തന്നെയാണ്. കൂടാതെ ഹുസൈൻ ദലാലിനൊപ്പം സൽമാനും ചേർന്നാണ് വരികൾ തയ്യാറാക്കിയത്. സാജിദ് വാജിദാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്.
166K സബ്സ്ക്രൈബേർസാണ് ഇതിനകം ചാനലിനുള്ളത്. ഒരു മില്യണിലധികം പേർ ഇതിനകം വീഡിയോ കണ്ടു. മികച്ച പ്രതികരണമാണ് പാട്ടിനും ചാനലിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.