‘അശ്ലീല കമന്‍റിന് ഭർത്താവ് കൊടുത്ത മറുപടികേട്ട് ഞെട്ടിയെന്ന് ശ്രിയ ശരൺ

 

തെന്നിന്ത്യയിൽ ഏറെ പ്രേക്ഷക പ്രീതിലഭിച്ച നടിയാണ് ശ്രിയ ശരൺ. ഒരു വലിയ ആരാധകസമ്പത്തും താരത്തിനുണ്ട്. അതേസമയം നിരവധി തമിഴ് ചിത്രത്തിലും മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ശ്രിയ സോഷ്യല്‍ മീഡികളിലും സജീവമാണ്. എന്നാൽ ഇപ്പോഴിതാ ലോക്ക്ഡൗണ്‍ വിശേഷങ്ങള‍് പങ്കുവയ്ക്കാന്‍ എത്തിയ താരം നേരിട്ട രസകരമായ സംഭവം സോഷ്യൽ മീഡിയ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

നിലവിൽ തന്റെ ഭര്‍ത്താവിന്‍റെ രോഗലക്ഷണങ്ങളെ കുറിച്ചും ഇതേ തുടര്‍ന്നുള്ള ആശങ്കകളും താരം ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്‍ കുഴപ്പമൊന്നുമില്ലെന്നും ശ്രിയ വീഡിയോയിലൂടെ വ്യക്തമാക്കി. എന്നാല്‍ അതിനിടെയായിരുന്നു താരത്തിന് നേരെ ഒരു അശ്ലീല കമന്‍റെത്തിയത്.

തന്റെ ശരീര ഭാഗത്തെ എടുത്തു പറഞ്ഞുള്ള ഒരാളുടെ കമന്‍റിന് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഇത്തിരി മുഖം കറുപ്പിച്ച് സംസാരിച്ച ശ്രിയ, പിന്നാലെ ഭര്‍ത്താവിന്‍റെ ഞെട്ടിക്കുന്ന കമന്‍റ് എത്തിയതോടെ പൊട്ടിച്ചിരിയിലേക്ക് വഴിമാറുകയായിരുന്നു. ഭര്‍ത്താവ് ആയ ആന്‍ഡ്രേ കൊശ്ചീവ് പറഞ്ഞ മറുപടി താരത്തെ പോലും ഞെട്ടിക്കുകയായിരുന്നു.

”നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നൂറ് ശതമാനം ശരിയാണ്. ശരീരഭാഗത്തെ കുറിച്ച് കൂടുതല്‍ കമന്‍റുകള്‍പോരട്ടെയെന്നായിരുന്നു നിങ്ങളുടെ സ്നേഹം പരിഗണിക്കുന്നു”വെന്നുമായിരുന്നു റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേ പറഞ്ഞത്. ”നാരങ്ങകൊണ്ടുള്ള ഫ്രഷ് ലൈം ആണ് ഞങ്ങള്‍ കഴിക്കുന്ന”തെന്നും ആന്‍ഡ്രേ പറഞ്ഞു. നിലവിൽ സ്പെയിനിലാണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!