‘പുതിയ ചില അഭിനേതാക്കള്‍ വളരെ സെന്‍സിറ്റീവ് ആണ്’; ഇംതിയാസ് അലി

 

തന്റെ കരിയറിൽ തന്നെ വളരെ വ്യത്യസ്തമായ കഥാപാത്രവുമായാണ് മലയാളത്തിലെ യുവതാരം നിവിൻ പോളി ‘മൂത്തോനി’ലെത്തിയത്. അതേസമയം ചിത്രം വൻ പ്രേക്ഷക പ്രീതിയും പ്രശംസയും പിടിച്ചുപറ്റിയിരുന്നു. എന്നാൽ ഇപ്പോഴിതാ നിവിന്‍ പോളിയുടെ അഭിനയ പ്രകടനത്തെ പ്രശംസിച്ച് പ്രമുഖ ബോളിവുഡ് സംവിധായകന്‍ ഇംതിയാസ് അലി രംഗത്തെത്തിയിരിക്കുകയാണ്.

അടുത്തിടെ ഒരു സ്വകാര്യ മാധ്യമവുമായി നടന്ന ലൈവ് സംവാദത്തിനിടെ മലയാള സിനിമയെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവെക്കവെയായിരുന്നു ഇംതിയാസ്. അതേസമയമാണ് അദ്ദേഹം മൂത്തോനെക്കുറിച്ചും നിവിന്‍ പോളിയെക്കുറിച്ചും വാചാലനായത്.

“പരീക്ഷണം നടത്തുന്നതിലും അഭിനയത്തിലുമൊക്കെ മലയാളത്തിന് തനതായ രീതികളുണ്ട്. പുതിയ ചില അഭിനേതാക്കള്‍ വളരെ സെന്‍സിറ്റീവ് ആണ്. മൂത്തോനില്‍ ഞാന്‍ നിവിന്‍ പോളിയെ കണ്ടു. ഹൃദയം തകര്‍ക്കുന്ന സിനിമ. നിവിന്‍ ഗംഭീരമായിട്ടുണ്ട്. ഇംപ്രസ് ചെയ്യാനേ ശ്രമിക്കുന്നില്ല അദ്ദേഹം. ഒരു നായകന് ലഭിക്കുന്ന എന്തൊരു വേഷമാണത്.. അദ്ദേഹം വളരെ നന്നായിരുന്നു” എന്നായിരുന്നു ഇംതിയാസ് പറഞ്ഞത്.

നിവിന്‍ തന്‍റെ കരിയറില്‍ തന്നെ ലഭിച്ച മികച്ച വേഷമായിരുന്നു മൂത്തോനിലെ ‘അക്ബര്‍’. ചിത്രത്തിലെ പ്രകടനവും വലിയ പ്രേക്ഷക പ്രതികരണവും നേടിയെടുത്തിരുന്നു. ടൊറന്‍റോ ചലച്ചിത്ര മേളയിലായിരുന്നു ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം നടന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയത് സംവിധായകൻ അനുരാഗ് കശ്യപ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!