‘പാരസൈറ്റ്’ തന്നെ ബോറടിപ്പിച്ചു വെന്ന് ബാഹുബലി സംവിധായകൻ

 

ഹൈദരബാദ്: ഇത്തവണത്തെ ഓസ്കാര്‍ കരസ്ഥമാക്കിയ കൊറിയന്‍ ചിത്രമായിരുന്നു ‘പാരസൈറ്റ്’. എന്നാൽ ഇപ്പോഴിതാ ഈ ചിത്രം തന്നെ ബോറടിപ്പിച്ചു വെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലി. ചിത്രം പകുതിയായപ്പോഴേക്കും ഉറങ്ങിപ്പോയിയെന്നാണ് രാജമൗലിയുടെ പ്രതികരണം. ഒരു തെലുഗ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.

നിലവിൽ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള എസ് എസ് രാജമൗലിയുടെ മറുപടികേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാപ്രേമികൾ. സാധാരണ മികച്ച ചിത്രങ്ങളെ വാനോളം പുകഴ്ത്തി സംസാരിക്കാറുള്ള രാജമൗലിയുടെ അഭിപ്രായം കേട്ട് പാരസൈറ്റ് ചിത്രത്തിന്‍റെ ആരാധകരും ഞെട്ടിയിരിക്കുകയാണ്.

ബോങ് ജൂൻ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് ഓസ്കാർ അവാർഡിൽ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടുന്ന ഏഷ്യന്‍ ചിത്രമായി ചരിത്രമായിരുന്നു. അതേസമയം ജോക്കർ, 1917, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, ഐറിഷ് മാൻ തുടങ്ങിയ മികച്ച ചിത്രങ്ങളോട് മത്സരിച്ചായിരുന്നു പാരസൈറ്റ് ഓസ്കാര്‍ നേടിയത്.

92 വർഷത്തെ ഓസ്കർ ചരിത്രത്തിൽ ആദ്യമായി ഹോളിവുഡിന് പുറത്തുനിന്നുള്ള ഒരു ഫീച്ചർ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ഓസ്കാർ ലഭിക്കുക എന്ന അഭൂതപൂർവമായ നേട്ടമായിരുന്നു പാരസൈറ്റ് നേടിയത്. എന്നാൽ ഇപ്പോൾ രാജമൗലിയുടെ പ്രസ്താവന പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ വൻ ചർച്ചയിലാണ് സിനിമാപ്രേമികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!