കൊവിഡിന് എതിരെയുളള സന്ദേശവുമായി ജനശ്രദ്ധ നേടി ഒരു ഷോർട്ട് ഫിലിം. ആസിഫ് കൊഹിനൂർ സംവിധാനം ചെയ്ത “ഗോ കൊറോണ ഗോ” എന്ന ഷോർട്ട് ഫിലിമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. അതേസമയം ‘തൊട്ട് അടുത്ത വീട്ടിൽ ഉളളവരാണേൽ പോലും പൊതു അകലം പാലിക്കണ’മെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്.
ചിത്രത്തിൽ അയൽ വാസികൾ തമ്മിൽ സംസാരിക്കുമ്പോൾ മാസ്ക്ക് ധരിക്കണമെന്നും പൊതു അകലം പാലിക്കണമെന്നും നിർദേശിക്കുന്നു. കൊവിഡിനെ തുടർന്ന് ലോകം മുഴുവൻ സുരക്ഷാ ക്രമീകരണങ്ങൾ നടത്തുമ്പോൾ പലസ്ഥലങ്ങളിലും അയൽ വാസികൾ തമ്മിൽ വേണ്ടത്ര അകലം പാലിക്കുകയോ മറ്റു സുരക്ഷാമുൻകരുതൽ സ്വീകരിക്കുകയോ ചെയ്യാറില്ലന്നും ചിത്രം കാണിക്കുന്നു.
ഇക്കര്യങ്ങൾ ഒക്കെ കൂട്ടിച്ചേർത്ത് ഒരു ബോധവൽക്കരണമെന്ന നിലയിലുമാണ് “ഗോ കൊറോണ ഗോ” എന്ന ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. ഒന്നര മിനിട്ടുളള ചിത്രം യൗയുട്യൂബിൽ ഇതിനോടകം ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.