കോറോണയുടെ പശ്ചാത്തലത്തിൽ പാവങ്ങൾക്ക് സഹായഹസ്തവുമായി തമിഴ് നടൻ രാഘവ ലോറൻസ്. തനിക്ക് ലഭിച്ച അഡ്വാൻസ് പ്രതിഫലം പൂർണമായും കോവിഡ് ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി സംഭാവന നൽകി നടനും ചലച്ചിത്ര സംവിധായകനുമായ രാഘവ ലോറൻസ്. മൂന്ന് കോടി രൂപയാണ് താരം സംഭാവന ചെയ്തത്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
രജനി ചിത്രമായ ചന്ദ്രമുഖി 2വിനായി നിർമാതാക്കളായ സൺ പിക്ചേഴ്സിൽ നിന്ന് ലഭിച്ച അഡ്വാൻസ് തുകയായ മൂന്ന് കോടി രൂപയാണ് ലോറൻസ് അതേപടി സംഭവന ചെയ്തത്. അവയിൽ പിഎം കെയേഴ്സ് ഫണ്ടിലേക്ക് 50 ലക്ഷം രൂപ,തമിഴ്നാട് മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ, ഫെഫ്സി യൂണിയന് 50 ലക്ഷം രൂപ, ഡാൻസറുടെ യൂണിയന് 50 ലക്ഷം, ശാരീരിക ശേഷി കുറവുള്ളവർക്ക് 25 ലക്ഷം രൂപ, 75 ലക്ഷം ദൈനംദിന ജോലികൾ ചെയ്യുന്നവർക്കും, തന്റെ ജന്മസ്ഥലത്തെ കോവിഡ് 19 ആളുകൾക്കുമാണ് താരം നൽകിയത്.ഇപ്പോഴിതാ ചെന്നൈ ചെംഗൽപേട്ട് കാഞ്ചീപുരം തിരുവള്ളൂർ ജില്ലാ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് രാഘവ ലോറൻസ് 15 ലക്ഷം രൂപ സംഭാവന നൽകി.