ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി കുറച്ച് നാളുകൾക്ക് മുൻപ് പൃഥ്വിരാജ് ഉൾപ്പെടുന്ന സംഘം ജോർദാനിൽ എത്തിയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വാദി റമിൽ ഉള്ള മരുഭൂമിയിൽ കുടുങ്ങിയിരിക്കുകയാണ്. എന്നാൽ, പ്രിത്വിരാജുമായി സമയം കിട്ടുമ്പോഴെല്ലാം സംസാരിക്കാറുണ്ടെന്നാണ് നടൻ ദുൽഖർ സൽമാൻ പറയുന്നത്.
‘പറ്റുമ്പോഴെല്ലാം പൃഥ്വിരാജുമായി സംസാരിക്കാറുണ്ട്. ഞാന്‍ പൃഥ്വിയുടെയും പൃഥ്വി എന്റെയും സിനിമകള്‍ കണ്ടു അഭിപ്രായം പറയുന്നുണ്ട്. രണ്ടു ദിവസം കൂടുമ്പോഴൊക്കെ വെറുതെ വിളിക്കും, അല്ലെങ്കില്‍ ഒരു മെസ്സേജ് അയയ്ക്കും. വെറുതെ പൃഥ്വിയെ സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കും. വളരെ സങ്കടമാണ് അവരുടെ കാര്യം. മൂന്ന് ആഴ്ചയിലേറെയായി ഷൂട്ടിംഗ് മുടങ്ങി അവര്‍ ജോര്‍ദാനില്‍ പെട്ടിരിക്കുകയാണ്. എപ്പോള്‍ മടങ്ങാല്‍ സാധിക്കും എന്നതിനെക്കുറിച്ചും ഒരു വ്യക്തതയില്ല.’- ദുൽഖുർ പറയുന്നു.