കൊറിയന്‍ ചിത്രം പാരസൈറ്റ് തന്നെ ബോറടിപ്പിച്ചുവെന്ന് ബാഹുബലി സംവിധായകന് രാജമൗലി. ഒരു അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രം പകുതിയായപ്പോഴേക്കും താൻ ഉറങ്ങിപ്പോയെ്ന് രാജമൗലി അഭിമുഖത്തിൽ പറഞ്ഞു.ഓസ്കര് പുരസ്കാര വേദിയില്‍ മികച്ച സിനിമയ്ക്കും മികച്ച സംവിധായകനുമടക്കം നാല് പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ദക്ഷിണ കൊറിയന്‍ ചിത്രമാണ് പാരസൈറ്റ്. ബോന്‍ ജൂന്‍ ഹോ സംവിധാനം ചെയ്ത ചിത്രം സാമൂഹിക അസമത്വത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
എന്നാൽ തനിക്ക് ചിത്രം ആസ്വാദ്യകരമായിരുന്നില്ലെന്നാണ് രാജമൗലി വ്യക്തമാക്കിയിരിക്കുന്നത്. തുടക്കം മുതൽ തന്നെ മന്ദഗതിയിലാണെന്ന് എനിക്ക് തോന്നി. രാത്രി 10 മണിയോടെയാണ് സിനിമ കണ്ടത്. പാതിവഴിയിൽ ഞാൻ ഉറങ്ങിപ്പോവുകയും ചെയ്തു- രാജമൗലി പറഞ്ഞു.
അതേസമയം രാജമൗലിയുടെ അഭിപ്രായത്തിനെതിരെ വിമർശനം ഉയർന്നിരിക്കുകയാണ്. ചിത്രം മുഴുവനായും കാണാതെ ഇത്തരത്തിൽ പ്രതികരിക്കരുതെന്നാണ് ഒരാളുടെ പ്രതികരണം.