ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ പുനഃരാരംഭിച്ചു

പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ പുനഃരാരംഭിച്ചു. രാജ്യത്ത് കർഫ്യൂ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് ചിത്രീകരണം പുനഃരാരംഭിച്ചത്. ഈമാസം 10 വരെ നീണ്ടു നില്‍ക്കുന്ന ഷൂട്ടിംഗിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ആടുജീവിതത്തിൻ്റെ ചിത്രീകരണം തടസപ്പെട്ടത്. കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദാന്‍ ഭരണകൂടം റദ്ദ് ചെയ്യുകയായിരുന്നു. ഇതോടെ പൃഥ്വിരാജും ചിത്രത്തിന്റ സംവിധായകന്‍ ബ്ലെസിയുമടക്കം 58 പേരടങ്ങുന്ന സംഘം ജോര്‍ദാനില്‍ കുടുങ്ങി. പിന്നാലെ സംഘത്തിന് തിരിച്ചു വരാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഫിലിം ചേംബറിന് കത്തയച്ചെങ്കിലും രാജ്യത്ത് ലോക്ക്ഡൗണ്‍ അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരിച്ചു വരുന്നത് പ്രതിസന്ധിയിലായി.

തുടർന്ന് ചിത്രീകരണം പൂർത്തീയാക്കാൻ തന്നെ തീരുമാനിച്ചു. ഇതിന് ജോർദാൻ സർക്കാരിൻ്റെ അനുമതി ലഭിച്ചതോടെയാണ് ചിത്രീകരണം ഇന്ന് പുനഃരാരംഭിച്ചത്. 10 ദിവസത്തെ ഷൂട്ടിങ് കൂടി ഇനി ബാക്കിയുണ്ട്. വിമാന സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതിനാൽ സിനിമാ പ്രവർത്തകരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. ആടുജീവിതത്തിൻ്റെ ചിത്രീകരണത്തിന് ആദ്യ ഘട്ടം മുതലേ പ്രായോഗികമായ തടസങ്ങളുണ്ടായിരുന്നു. ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചതിനെ തുടര്‍സ് ആദ്യം ഷൂട്ടിംഗ് റദ്ദു ചെയ്തിരുന്നു. ഇതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് ക്യംപിൽ അവശ്യവസ്തുക്കൾ ഉൾപ്പെടെ എത്തിച്ചു നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!